2021 ല്‍ അര്‍ജന്‍റീനയില്‍ നിലവില്‍ വന്ന ട്രാന്‍സ് ലേബര്‍ ക്വാട്ട നിയമം മൂലം 2023ആയപ്പോഴേയ്ക്കും പൊതുമേഖലയില്‍ ട്രാന്‍സ് ജെന്‍ഡര്‍മാരുടെ നിയമനം 900 ശതമാനം വര്‍ധിച്ചിരുന്നു. ഇതിനു തടയിട്ടതും പ്രസിഡന്‍റ് ഹിവിയര്‍ മിലിയാണ്.
ഈ നിയമം എടുത്തു കളഞ്ഞു കൊണ്ടാണ് പ്രസിഡന്‍റ് പ്രതിവിധി കണ്ടെത്തിയത്. ട്രാന്‍സ് ജെന്‍ഡര്‍ ക്വാട്ട നീക്കം ചെയ്തതോടെ 2024 ഓടെ അര്‍ജന്‍റീനയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ജോലി ചെയ്യുന്നതിനു സാധിക്കാതായി. ഹാവിയര്‍ മിലിയുടെ ഈ കടുത്ത നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ലൈംഗികകുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത്, സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ എന്നിവയാല്‍ ശിക്ഷിക്കപ്പെടുന്ന ഒരു ട്രാന്‍സ് സ്ത്രീയെയും വനിതാ ജയിലില്‍ പാര്‍പ്പിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വനിതാ ജയിലുകളില്‍ എത്ര ട്രാന്‍സ് സ്ത്രീകളുണ്ടെന്നോ ഏതൊക്കെ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവരാണെന്നോ യാതൊരു വിശദാംശങ്ങളും പ്രസിഡന്‍റ് ഓഫീസ് നല്‍കിയിട്ടില്ല. ലിംഗമാറ്റം നടത്തിയ വ്യക്തികളെ ഈ നിയമമാറ്റം എങ്ങനെ ബാധിക്കുമെന്നും പറഞ്ഞിട്ടില്ല.
2012ലാണ് കുട്ടികള്‍ക്ക് ഹോര്‍മോണ്‍ ചികിത്സയ്ക്കും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും അനുമതി നല്‍കിക്കൊണ്ട് ആളുകള്‍ക്ക് അവരുടെ ലിംഗവ്യക്തിത്വം മാറ്റാന്‍ അനുവദിക്കുന്ന നിയമം അര്‍ജന്‍റീന പാസാക്കിയത്. ഈ നിയമമാണ് ഇപ്പോള്‍ പരിഷ്കരിക്കുന്നത്. പൊതുവെ അര്‍ജന്‍റീനയില്‍ കുട്ടികളില്‍ ലിംഗ ശസ്ത്രക്രിയകള്‍ വളരെ അപൂര്‍വമായേ നടക്കാറുള്ളു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മരുന്നുകളോ ഹോര്‍മോണ്‍ തെറാപ്പികളോ ആരംഭിക്കുന്നതിനു മുമ്പ് വൈദ്യശാസ്ത്ര പരമായി വിലയിരുത്തുകയും രോഗനിര്‍ണയം നടത്തുകയും വേണം.

Comments: